ലോസ് ഗറ്റോസ്
ലോസ് ഗറ്റോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്ലാര കൌണ്ടിയിലുൾപ്പെട്ട സംയോജിപ്പിക്കപ്പെടാത്ത നഗരമാണ്. 2013 ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഈ നഗരത്തിലെ ജനസംഖ്യ 30,391 ആണെന്നു കണ്ടെത്തിയിരുന്നു. ബ്ലൂംബെർഗ് ബിസിനസ്‍വീക്കിന്റെ അഭിപ്രായവോട്ടെടുപ്പിൽ, ലോസ് ഗറ്റോസ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനാഢ്യമായ 33 ആമത്തെ നഗരമാണ്. സാന്താക്രൂസ് മലനിരകളുടെ താഴ്‍വാരത്ത് സാൻ ജോസ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ കോണിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സിലിക്കൺ വാലിയുടെ ഒരു ഭാഗമായ ഇവിടെ ധാരാളം ഉന്നത സാങ്കേതിക കമ്പനികളുടെ സാന്നിദ്ധ്യമുണ്ട്.
Read article